എറണാകുളം ചോറ്റാനിക്കര സ്വദേശി നിഥുന്‍ സുരേഷ് രണ്ടുവര്‍ഷമായി കാണാമറയത്താണ്. അച്ഛന്‍ എപ്പോള്‍ വരുമെന്ന ഏഴുവയസുകാരി മകളുടെ ചോദ്യത്തിന് മുന്നില്‍ വിതുമ്പി നില്‍ക്കുകയാണ് ഉറ്റവര്‍. സഹായത്തിനായി പലവഴികള്‍ തേടിയെങ്കിലും നിഥുന്‍റെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.
ചോറ്റാനിക്കരയിലെ വാടക വീടിന്‍റെ പടിയിറങ്ങി നിഥുന്‍ പോയിട്ട് മൂന്നു വര്‍ഷമായി. മകനെ കാത്തും കരഞ്ഞും തളര്‍ന്ന അമ്മ രോഗിയുമായി.
'വാടക വീട് ഒഴിയണം എന്ന് പറയുന്ന ഭാഗം, ഞാന്‍ വിഷമിക്കാന്‍ മോന്‍ സമ്മതിക്കാല്ലായിരുന്നു' - ശോഭന സുരേഷ്, അമ്മ
സൗദിയില്‍ സ്വകാര്യ കമ്പനിയിലെ സെയില്‍സ്മാനായായിരുന്നു ജോലി. പ്രതീക്ഷിച്ചതുപോലെ ആയിരുന്നില്ല കാര്യങ്ങള്‍. യെമനില്‍ നിന്ന് അവസാനം വിളിച്ചത് 2023 ജനുവരി 22നാണ്. പിന്നീട് നിഥുനെ ബന്ധപ്പെടാനായിട്ടില്ല.
അച്ഛന്‍ വേഗം തിരികെയെത്തണം, മലകയറി അയ്യപ്പനെ കാണണം. ഏഴു വയസുകാരി ആത്മിയയ്ക്ക് അത് മാത്രമാണ് മോഹം.