munambam-issue

ഹൈക്കോടതി നിർദ്ദേശപ്രകാരം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് മുനമ്പം കമ്മിഷന്‍റെ അധികാരപരിധിയെക്കുറിച്ച് സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്. ജസ്റ്റിസ് സി.എൻ.രാമചന്ദ്രന്‍ നായര്‍ കമ്മിഷന് ജുഡീഷ്യല്‍ അധികാരമോ അര്‍ദ്ധ ജുഡീഷ്യല്‍ അധികാരമോ ഇല്ല. വസ്തുതാന്വേഷണമാണ് കമ്മിഷന്‍ മുനമ്പത്ത് നടത്തുന്നത്. വസ്തുതകള്‍ പഠിച്ച് സര്‍ക്കാരിന് മുന്നിലേക്ക് എത്തിക്കാനാണ് കമ്മിഷനെ നിയോഗിച്ചത്. അന്വേഷണത്തിന്റെ ഭാഗമായുള്ള ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ കമ്മിഷന് അധികാരമില്ല സർക്കാർ വ്യക്തമാക്കി.

Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      മുനമ്പത്ത് ഭൂമി കൈവശമുള്ള ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ കമ്മിഷനെ നിയോഗിച്ചത്. കമ്മിഷന്‍ നിയമനം ചോദ്യം ചെയ്യാന്‍ ഹര്‍ജിക്കാര്‍ക്ക് ഈ ഘട്ടത്തില്‍ അവകാശമില്ല. കമ്മിഷന്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നടപടിയെടുക്കുമ്പോള്‍ മാത്രമാണ് ചോദ്യം ചെയ്യാന്‍ അവകാശമെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കമ്മിഷൻ നിയമനം ചോദ്യം ചെയ്തുള്ള വഖഫ് സംരക്ഷണ വേദിയുടെ ഹർജിയിലാണ് സർക്കാരിന്‍റെ മറുപടി സത്യവാങ്മൂലം.

      സിവിൽ കോടതി തീർപ്പാക്കിയ ഭൂമി പ്രശ്നത്തിൽ ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് എന്തധികാരമെന്ന് നേരത്തെ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ചോദിച്ചിരുന്നു. കമ്മിഷന്‍ നിയമനം ചോദ്യം ചെയ്ത് പുതിയ ഹര്‍ജി കൂടി ഹൈക്കോടതിയിൽ എത്തിയിട്ടുണ്ട്. രണ്ട് ഹർജികളും ഒരുമിച്ച് തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും.

      ENGLISH SUMMARY:

      Kerala government informs the High Court that the Munambam Commission has no judicial or quasi-judicial powers. The commission is solely for fact-finding and has no authority to implement recommendations