വിവാദ കമ്പനിക്ക് മദ്യനിർമ്മാണശാല അനുമതി നൽകിയത് മറ്റ് വകുപ്പുകളുമായി ആലോചിക്കാതെയാണെന്ന് വ്യക്തമാക്കുന്ന മന്ത്രിസഭാ കുറിപ്പ്  പുറത്തുവിട്ട് പ്രതിപക്ഷനേതാവ്. പദ്ധതിയിൽ കൃഷിക്കാർക്ക്  ആശങ്കയുണ്ടെന്ന് സി.പി.ഐ പരസ്യമായി വിമർശിച്ചപ്പോൾ,  വിവാദങ്ങളിൽ അടിസ്ഥാനം ഇല്ലെന്നായി മന്ത്രി കെ കൃഷ്ണൻകുട്ടി.  എല്ലാവരെയും വിശ്വാസത്തിലെടുത്തേ പദ്ധതി നടപ്പാക്കുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കി. 

 

വിവാദ കമ്പനിയായ ഒയാസിസിന് മദ്യനിർമ്മാണശാലയ്ക്ക് അനുമതി നൽകിയതിൽ ദൂരൂഹത ഏറ്റുന്നതാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പുറത്തുവിട്ട മന്ത്രിസഭാ കുറിപ്പ്. ധന, ജല, വ്യവസായ, തദ്ദേശ വകുപ്പുകളോട് ആലോചിച്ചിരുന്നില്ലെന്ന് കുറിപ്പ് വ്യക്തമാക്കുന്നു. ഒയാസിസ് കമ്പനിയെ മന്ത്രിസഭാ കുറിപ്പിലും പുകഴ്ത്തുന്നുണ്ട്. എന്നാൽ, ഇതേ കമ്പനിയുടെ ഉടമ ഡൽഹി മദ്യനയ കോഴക്കേസിൽ അറസ്റ്റിലായ വിവരം മറച്ചുവച്ചെന്ന് പ്രതിപക്ഷനേതാവ് പരിഹസിച്ചു. 

 

പദ്ധതിക്കെതിരെ സിപിഐ വിമർശനം കടുപ്പിച്ചത് എൽഡിഎഫിൽ തലവേദനയായി. കർഷകരിലും കർഷകതൊഴിലാളികളിലും ആശങ്ക ഉയർത്തിയിട്ടുള്ള പദ്ധതിക്ക് വെള്ളം നൽകിയാൽ പാലക്കാട്ടെ നെൽക്കൃഷി ഇല്ലാതാവുമെന്ന് സി.പി.ഐ നേതാവ് സത്യൻ മൊകേരി മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടി. പദ്ധതിക്കെതിരെ ജെഡിഎസിൻ വിമർശനം പുകയുന്നതിനിടെ ഒയാസിസ് കമ്പനിയെ അനുകൂലിച്ച് മന്ത്രി കെ. കൃഷ്ണൻകുട്ടി വിപരീത നിലപാടെടുത്തു. 

ENGLISH SUMMARY:

Opposition leader V.D. Satheesan releases cabinet note on controversial liquor factory approval. Excise Minister M.B. Rajesh says in cabinet note that no other department was consulted. The Chief Minister gave approval to the note during the Palakkad by-election. The opposition leader said that no other departments or any company other than Oasis were aware of it.