ഒന്‍പതു വര്‍ഷത്തിനിടെ മദ്യത്തിനുണ്ടായത് അന്‍പതു മുതല്‍ അറുപതു ശതമാനം വരെ വിലവര്‍ധന. 2016 ല്‍ 135 ശതമാനം നികുതിയാണുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ നികുതി 251ശതമാനമാണ്. അന്നു ജവാനു 435 രൂപയായിരുന്നെങ്കില്‍ ഇന്നത്തെ വില 650 രൂപയാണ്
മദ്യമാണെന്നു കരുതി വില തോന്നുംപടിയാകാമോയെന്നു ഔട്ലെറ്റിനു മുന്നിലുയരുന്ന ചോദ്യം ന്യായമാണെന്നാണ് കണക്കുകള്‍ നോക്കുമ്പോള്‍ ഒറ്റ നോട്ടത്തില്‍ പിടികിട്ടും. കൂട്ടാവുന്ന പരമാവധി നികുതി മദ്യവിലയ്ക്കൊപ്പം പല ഘട്ടങ്ങളില്‍ ചേര്‍ന്നപ്പോഴാണ് വില അന്‍പതു ശതമാനത്തിനും മേലെ കൂടിയത്.സര്‍ക്കാര്‍ നിര്‍മിത മദ്യമായ ജവാന് കഴിഞ്ഞ ദിവസം പത്തു രൂപ കൂടി വര്‍ധിച്ചതോടെയാണ് വില 650 ല്‍ തൊട്ടത് . 435 രൂപയായിരുന്ന 2016 ല്‍ ജവാനുള്ള നികുതി 125 ശതമാനമായിരുന്നു. 500 രൂപയില്‍ താഴെയുള്ള മദ്യത്തിനു 125 ശതമാനവും അതിനു മുകളിലുള്ളവയ്ക്ക് 135 ശതമാനവുമായിരുന്നു നികുതി. പിന്നീട് പലഘട്ടങ്ങളായി കൂട്ടിയ നികുതി 2018 ല്‍ നികുതി 210 ശതമാനമാക്കി ഉയര്‍ത്തി. പ്രളയസെസും പിന്നീട് കോവിഡ് സെസുമൊക്കെ മദ്യത്തിനൊപ്പം ചേര്‍ത്തു. ഇതോടെ 2020 ല്‍ 212 ശതമാനവും 2021 ല്‍ 247 ശതമാനവുമായി നികുതി ഉയര്‍ന്നു. ഇതോടെ ജവാന്‍റെ വില 578 ഉം പിന്നീട് 642 രൂപയുമായി വര്‍ധിച്ചു. 2023 ലാണ് 251 ശതമാനമായി നികുതി ഉയരുകയായിരുന്നു. സമാനമായ വില വര്‍ധന മറ്റു മദ്യങ്ങള്‍ക്കുമുണ്ടായി. വില വര്‍ധനയറിയാതെയെത്തിയര്‍ കഴിഞ്ഞ ദിവസവും ഔട്ലെറ്റിനു മുന്നില്‍ ബഹളം വെച്ചു