നമ്മുടെ സര്‍ക്കാര്‍ ഓഫീസുകള്‍ ഭിന്നശേഷി സൗഹൃദമാണോ. കോഴിക്കൊട് കൊടുവള്ളി മിനി സിവില്‍ സ്റ്റേഷന് ഭിന്നശേഷിക്കാരോട് സൗഹൃദം പോയിട്ട് അല്‍പം ദയപോലുമില്ല. റാംപോ, ലിഫ്റ്റോ ഇല്ലാത്ത ഇവിടെ മൂന്നാം നിലവരെ എത്തണമെങ്കില്‍ 40ലേറെ പടികള്‍ ഇഴഞ്ഞുകയറണം.
മുചക്രവാഹനത്തില്‍ മിനി സിവില്‍ സ്റ്റേഷന് മുന്നിലെത്തിയാല്‍ പിന്നെ ബാബുവിനും ജബ്ബാറിനും ഉള്ളിലൊരു നീറ്റലാണ്. മൂന്നാം നിലയിലെ സബ് റജിസ്ട്രാര്‍ ഓഫീസില്‍ എത്താന്‍ ഒന്നുകില്‍ ആരെങ്കിലും എടുത്തുകൊണ്ട് പോകണം അല്ലെങ്കില്‍ ഈ പടികളെല്ലാം ഇഴഞ്ഞുകയറണം.
വിവിധ ആവശ്യങ്ങള്‍ക്കായി എത്തുമ്പോഴെല്ലാം ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും ഇതുപോലെ ഇഴഞ്ഞുകയറുകയാണ് പതിവ്
കെട്ടിടത്തില്‍ ലിഫ്റ്റ് നിര്‍മിക്കാനുള്ള സൗകര്യമുണ്ടെങ്കിലും അതിനുള്ള നടപടികള്‍ ഇതുവരെയുണ്ടായിട്ടില്ല. ഭിന്നശേഷിക്കാര്‍ ഏറെയെത്തുന്ന സബ് രജിസ്ട്രാര്‍ ഓഫിസ് താഴെ നിലയിലേക്ക് മാറ്റണമെന്ന് മുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിട്ടും നടന്നിട്ടില്ല. പ്രായമായവര്‍ക്കും ഇത്രയും പടി കയറി മുകളിലെത്താന്‍ പ്രയാസമാണ്.