മാരാമണ്‍ കണ്‍വന്‍ഷനിലേക്ക് ക്ഷണിച്ച ആരെയും ഒഴിവാക്കിയില്ലെന്ന് തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത. മറിച്ചുള്ള പ്രചാരണം അവാസ്തവമാണ്. മെത്രാപ്പൊലീത്തയുടെ അനുമതിയോടെ യുവവേദിയാണ് അതിഥികളെ ക്ഷണിക്കുന്നതെന്നും വിശദീകരണം. സഭാ മാസികയായ സഭാ താരകയിലൂടെയാണ് നിലപാട് അറിയിച്ചത്. വി.ഡി.സതീശനെ കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ചശേഷം ഒഴിവാക്കിയെന്ന വിവാദത്തിന് പിന്നാലെയാണ് വിശദീകരണം.
ENGLISH SUMMARY:
Mar Thoma Metropolitan Theodosius stated that no invited guests were excluded from the Maramon Convention, dismissing contrary claims as false. He clarified that the Youth Forum, with his approval, is responsible for inviting guests. The church's official magazine, Sabha Tharaka, published this statement. The clarification follows controversy over the alleged exclusion of V.D. Satheesan after being invited.