വണ്ടിപ്പെരിയാറിലെ ഗ്രാമ്പിയില്‍ ഇറങ്ങിയ കടുവ ചത്തു. രണ്ടുതവണ മയക്കുവെടിവച്ചെങ്കിലും കടുവ മയങ്ങിയിരുന്നില്ല. മയക്കുവെടിയേറ്റ കടുവ വനംഉദ്യോഗസ്ഥര്‍ക്ക് നേരെ ചാടിയടുത്തിരുന്നു. പിന്നാലെ സ്വയരക്ഷയ്ക്ക് വനംവകുപ്പ് സംഘം മൂന്നുതവണ വെടിയുതിര്‍ത്തു. കടുവയുടെ ജഡം തേക്കടിയിലെത്തിച്ചു. നേരത്തെ കടുവ തോട്ടം തൊഴിലാളിയുടെ പശുവിനെയും നായയെയും കൊന്നിരുന്നു. നാരായണന്‍ എന്നയാളുടെ വളര്‍ത്തുമൃഗങ്ങളെയാണ് കൊന്നത്.