സംസ്ഥാനത്ത് അസാധാരണ കുറ്റകൃത്യങ്ങള്‍ ക്രമാതീതമായി കൂടുന്നതിന് എന്താണ് കാരണം? രണ്ടുവര്‍ഷം മുമ്പ് നമ്മെ തളച്ചിട്ട, ഇപ്പൊഴും പൂര്‍ണമായി വിട്ടൊഴിയാത്ത കൊറോണ വൈറസുമായി ബന്ധമുണ്ടോ?. മനുഷ്യശരീരത്തെ മാത്രമല്ല, മനസിനെയും ഈ വൈറസ് ബാധിക്കാമെന്നാണ് പുറത്തുവരുന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ അടിന്തര പഠനം ആവശ്യമായ ഈ ആശയത്തിലേക്കാണ് ഇനി.
ഇതൊക്കെ നമ്മുടെ നാട്ടില്‍ത്തന്നെയാണോ സംഭവിക്കുന്നതെന്ന് നമ്മളില്‍ പലരും പര്സപരം ചോദിച്ച വാര്‍ത്തകള്‍. കുഞ്ഞിനെ കിണറ്റിലെറിഞ്ഞുകൊല്ലുന്നു, അച്ഛന്‍ മകനെ കൊല്ലുന്നു, മകന്‍ അമ്മയെക്കൊല്ലുന്നു.സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കുറ്റകൃത്യങ്ങള്‍ . മനുഷ്യ മനസിനെ ഇതുപോലെ നിഷ്ഠുരവും വികൃതവുംആക്കി മാറ്റുന്നതില്‍ കോവിഡ് മഹാമാരിക്കും ഒരുപങ്കുണ്ടോയെന്ന സംശയമാണ് ഉയരുന്നത്. ശ്രദ്ധിക്കുക ഒരു സിദ്ധാന്തം മാത്രമാണ് ഇവിടെ അവതരിപ്പിക്കുന്നത്.സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ക്ലിനിക്കൽ വൈറോളജി വിദഗ്ധൻ ഡോ.. ആൻഡേഴ്സ് വാലീന്റേതാണ് ഈയൊരുചിന്ത. അദ്ദേഹം ഇക്കാര്യം സംസാരിച്ചത് പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ.എം.വി. പിള്ളയുമായി.
കേരളത്തിൽ ലോംങ് കോവിഡ് ഉണ്ടോയെന്നാണ് കണ്ടെത്തേണ്ടത്. വിശേഷിച്ച് കഴിഞ്ഞവര്‍ഷം മാത്രം കോവിഡ് ബാധിച്ച് കേരളത്തില്‍ 66 പേര്‍ മരിച്ച പശ്ചാത്തലത്തില്‍. കോവിഡ് അനന്തര ദൂഷ്യഫലങ്ങളിലൊന്നാണ് തച്ചോറിലെ മൂടല്‍ അഥവാ ബ്രയിന്‍ ഫോഗ്. യുഎസിലെ നാഷനൽ അക്കാദമിക്സ് ഓഫ് സയൻസസ്, എൻജിനീയിറിങ് ആൻഡ് മെഡിസിൻ ഒരു സംഘത്തെ നിയോഗിച്ച് ലോംങ് കോവിഡിനെപ്പറ്റി പഠിച്ചു. നവംബർ 7ന് ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ അവരുടെ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ബ്രയിന്‍ ഫോഗ് കുറ്റകൃത്യങ്ങള്‍ കൂടുന്നതിന് കാരണമാണോ. ഒരിക്കല്‍കൂടി പറയുന്ന ഇതൊരു ഹൈപ്പോതിസിസ് , സിദ്ധാന്തം മാത്രമാണ്. ഗഹനമായ പഠനവും ഗവേഷവും ആവശ്യമായ സിദ്ധാന്തം. സമീപകാല കുറ്റകൃത്യങ്ങളുടെ വര്‍ധന അത് ആവശ്യപ്പെടുന്നു.