സംസ്ഥാനത്ത് പുനര്‍നിര്‍മിക്കുന്ന ആറുവരി ദേശീയപാത ഈ വര്‍ഷം അവസാനത്തോടെ തുറക്കുമെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍. ദേശീയപാതയ്ക്ക് വേണ്ടി ഭൂമിയേറ്റെടുക്കാന്‍ കിഫ്ബിയില്‍ നിന്ന് മാത്രം 6000 കോടിയോളം രൂപ ദേശീയപാത അതോറിറ്റിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയെന്നും മന്ത്രി ബജറ്റവതരണത്തില്‍ വെളിപ്പെടുത്തി. ദേശീയപാത തുറക്കുന്നതിന് പുറമെ, മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവയുടെ നിര്‍മാണവും ദ്രുതഗതിയിലാക്കും.
ഒരിക്കലും നടപ്പിലാക്കാന്‍ കഴിയുകയില്ലെന്ന് പ്രഖ്യാപിച്ച് 2016ന് മുന്‍പ് സര്‍ക്കാര്‍ ഉപേക്ഷിച്ച ദേശീയപാത വികസനമാണ് യാഥാര്‍ഥ്യമാകുന്നതെന്നും മന്ത്രി അവകാശപ്പെട്ടു. റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1157.43 കോടിരൂപയും റോഡ് ഗതാഗതത്തിനായി 198.84 കോടി രൂപയും ബജറ്റില്‍ നീക്കിവച്ചു.