കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലുകളും, കഫേകളും പ്രവർത്തിക്കുന്നത് മുന്നറിയിപ്പും, താക്കീതും ലംഘിച്ച്. പാചക വാതക സിലിണ്ടറുകൾ ഉപയോഗിക്കുന്നത് അടിയന്തിരമായി നിർത്തണമെന്നാവശ്യപ്പെട്ട് ജിസിഡിഎ കത്ത് നൽകിയെങ്കിലും ഹോട്ടൽ നടത്തിപ്പുകാർ അതു വകവയ്ക്കുന്നേയില്ല. അപകടങ്ങളാവർത്തിച്ചിട്ടും നടപടിയുമില്ല.
പാചകവാതക സിലിണ്ടറുകളാൽ നിറഞ്ഞ്, ഒരുഗ്യാസ് ബോംബ് പോലെയാണ് സ്‌റ്റേഡിയത്തിന്‍റെ നിൽപ്പ്. പാചക വാതക സിലിണ്ടറുകൾ ഉപയോഗിക്കരുതെന്നും, നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ മാസം ജിസിഡിഎ നൽകിയ കത്താണിത്. എന്നിട്ട് ഇന്നലെ ദൃശ്യങ്ങൾ ഷൂട്ടുചെയ്യുമ്പോഴും ഇതാണവസ്ഥ.
ഗോഡൗണിനും, ഓഫീസുകൾക്കുമൊക്കെയാണ് സ്റ്റേഡിയത്തിലെ മുറികളിൽ പ്രവർത്തനാനുമതി. എന്നിട്ടും പ്രവർത്തിക്കുന്നതിൽ ഏറെയും ഹോട്ടലുകളാണ്. കഫേകളാണ്. ഡ്രെയിനേജിനു മുന്നിൽ ടൈൽപാകിയിട്ടുപോലും ഒരു നടപടിയുമില്ല.