കഴിഞ്ഞ ആഴ്ച മുതലാണ് തലപ്പുഴ കമ്പിപാലത്തും കാട്ടേരിക്കുന്നിലും കടുവയെത്തിയത്. വനത്തിൽ നിന്നിറങ്ങി വന്ന കടുവ രണ്ടു തവണ പ്രദേശവാസികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. വാഴതോട്ടത്തിലും തോടിനോടും ചേർന്നും കടുവയെത്തി. അതോടെ ആശങ്കയായി. പുറത്തിറങ്ങാൻ ഭയമായി.
നൂറുകണക്കിനു വീടുകളുള്ള മേഖലയിലാണ് കടുവാ സാന്നിധ്യം സ്ഥിരീകരിച്ചത്. നിരവധി വളർത്തു മൃഗങ്ങളുമുണ്ടിവിടെ. ആശങ്ക പരിഹരിക്കണമെന്നാണ് ആവശ്യം. ഇന്നലെ കടുവക്കായി ഡ്രോൺപരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
കടുവയെ നിരീക്ഷിക്കാൻ 14 ക്യാമറ ട്രാപ്പുകളും രണ്ട് ലൈവ് ക്യാമറകളും സ്ഥാപിച്ച വനം വകുപ്പ് രാത്രികാലങ്ങളിലെ ഒറ്റക്കുള്ള യാത്ര ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും