k-rajan

മുണ്ടക്കൈ– ചൂരല്‍മല ദുരന്തത്തിന്റെ  തുടക്കം മുതൽ സഹകരിച്ചതു പോലെ പുനരധിവാസത്തിലും മുസ്ലിംലീഗ്  ഒപ്പമുണ്ടാകുമെന്നാണ്  പ്രതീക്ഷയെന്ന് റവന്യുമന്ത്രി കെ.രാജൻ. സർക്കാരിന്റെ ടൗൺഷിപ്പിനൊപ്പം ലീഗ് നിൽക്കുമെന്നാണ് വിശ്വാസം. ടൗൺഷിപ്പിന് തറക്കല്ലിട്ടാൽ വീടു നിർമാണം ഉടൻ പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട് .  27 ന് തറക്കല്ലിടൽ ചടങ്ങിന് രാഷ്ട്രീയത്തിന് അതീതമായി  നേതാക്കൾ പങ്കെടുക്കുമെന്നും നെടുമ്പാല ഹാരിസൺ എസ്റ്റേറ്റിലെ ടൗൺഷിപ്പ് പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും കെ.രാജൻ മനോരമ ന്യൂസിനോട് പറഞ്ഞു. 

Mundakkai Rehabilitation: Revenue Minister K. Rajan Seeks Muslim League’s Support for Project:

Revenue Minister K. Rajan expressed hope that the Muslim League would support the Mundakkai rehabilitation process. He emphasized that the government's commitment is to ensure the well-being of the affected people through resettlement measures.