സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളില്‍ പുതിയ പോര്‍മുഖം തുറന്ന് സര്‍ക്കാരും സിറോ മലബാര്‍ സഭയും. ബിഷപ്പുമാരുടെ രാജിയാവശ്യം രാഷ്ട്രീയമെന്ന് വ്യഖ്യാനിച്ച വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ സഭാ നേതാക്കളുടെ നിലപാടിനെ കടുത്തഭാഷയിലാണ് വിമര്‍ശിച്ചത്.
വന്യജീവികള്‍ മനുഷ്യ ജീവനെടുക്കുമ്പോള്‍ സര്‍ക്കാരും വനപാലകരും നോക്കു കുത്തികളെന്നായിരുന്നു ബിഷപ്പുമാരുടെ വിമര്‍ശനം. വന്യജീവി ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വനംമന്ത്രി രാജിവയ്ക്കണമെന്ന് താമരശ്ശേരി ബിഷഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലാണ് ആവശ്യപ്പെട്ടത്. ബിഷപ്പുമാരുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍റെ പ്രതികരണം. എന്നാല്‍ ബിഷപ്പുമാരുടെ ആവശ്യം ന്യായമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ പ്രതികരിച്ചു.