സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായുള്ള ഏറ്റവും വലിയ അറിവിന്റെ ഉല്‍വസത്തിലെ ഗ്രാന്‍ഡ് വിജയികളായി മലപ്പുറം ജില്ലയിലെ THSS വടക്കാങ്ങരയിലെ ദിബ ആഫിയയും അബിൻ അഹ്സനും. രണ്ട് ലക്ഷം രൂപയും ഡല്‍ഹിയിലേക്കുള്ള പഠനയാത്രയുമാണ് സമ്മാനം. തൃശൂര്‍ ജില്ലയിലെ വിജയഗിരി പബ്ളിക് സ്കൂൾ രണ്ടാം സ്ഥാനവും കാസര്‍കോട് ജില്ലയിലെ SATHSS മഞ്ചേശ്വരം മൂന്നാം സ്ഥാനവും നേടി. മലയാള മനോരമയും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ സാന്റമോണിക്കയുമായും സംയുക്തമായാണ് റീഡ് ആൻഡ് വിൻ ക്വിസ് മല്‍സരം സംഘടിപ്പിച്ചത്
പത്രങ്ങളും പുസ്തകങ്ങളും വായിച്ച്, ചുറ്റുപാടുമുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത്, അറിവിന്റെ പുതിയ ആകാശങ്ങളിലേക്കു പറന്നുയരുന്ന 64 കുട്ടികൾ. ഏട്ട് ക്വാളിഫയറുകളും രണ്ട് സെമിയും പിന്നിട്ട് നാലു ടീമുകളുടെ ഉശിരന്‍ പോരാട്ടം. ഇഞ്ചോടിഞ്ഞ് പോരാട്ടത്തില്‍ കിരീടം ചൂടിയത് മലപ്പുറം ജില്ലയില്‍ നിന്നെത്തിയ സഹോദരങ്ങള്‍. രണ്ടാം സമ്മാനമായ ഒന്നര ലക്ഷം കരസ്ഥമാക്കി വിജയഗിരി പബ്ളിക് സ്കൂളിലെ ആദിത്യയും സായ് കൃഷ്ണനും. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള ഒരുലക്ഷം നേടിയത് SATHSS മഞ്ചേശ്വരയിലെ മുഹമ്മദ് ഫവാസും പൂജാലക്ഷ്മിയും. നാലാമതെത്തി GHSS അവിടനല്ലൂരിലെ യദുനന്ദും മുഹമ്മദ് സഫ്‌വാനും. ഗ്രാൻഡ് ഫിനാലെയിൽ മുഖ്യാതിഥിയായി എത്തിയ നടനും സംവിധായകനുമായ ബേസില്‍ ജോസഫ് വിജയികൾക്കു പുരസ്കാരം സമ്മാനിച്ചു.
ക്വിസ് മാസ്റ്ററായും ബേസില്‍ തിളങ്ങി മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ജോസ് പനച്ചിപ്പുറം പരിപാടിയുടെ പാര്‍ടനറായ സാന്റ മോണിക്ക സ്റ്റഡി എബ്രോഡ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡിറക്ടര്‍ ശ്രീ ഡെനി തോമസ് വട്ടേക്കുന്നേല്‍ എന്നിവരും സമ്മാനദാനച്ചടങ്ങില്‍ പങ്കെടുത്തു