മലപ്പുറം ടൗണിനോട് ചേർന്ന കാട്ടുങ്ങലിൽ 117 പവൻ സ്വർണം ബൈക്കിലെത്തിയ സംഘം തട്ടിയ കേസിൽ പരാതിക്കാരിൽ ഒരാളും സഹോദരനും അറസ്റ്റിൽ. നാടകത്തിന്‍റെ ഭാഗമായി സ്വർണം കവർന്ന തിരൂർക്കാട് സ്വദേശി സിവേഷിന്‍റെ വീട്ടിൽ നിന്ന് മുഴുവൻ സ്വർണവും വീണ്ടെടുത്തു.
കൃത്യമായ ആസൂത്രണത്തോടെയാണ് പദ്ധതി തയ്യാറാക്കിയത്. മലപ്പുറത്തെ ജ്വല്ലറിയിലെ ജീവനക്കാരൻ സുബേഷിന്റെ ആസൂത്രണത്തിൽ സഹോദരൻ ബെൻസും സുഹൃത്ത് ഷിജുവും മറ്റൊരു ബൈക്കിൽ പിന്തുടർന്നു. കടലുണ്ടിപ്പുഴയുടെ കാട്ടുങ്ങൽ പാലത്തിന് സമീപത്തു ബൈക്ക് തടഞ്ഞുവച്ച് ഇരുവരെയും ആക്രമിച്ച് സ്വർണ്ണവുമായി രക്ഷപ്പെടുകയായിരുന്നു. കവർച്ച നേരിൽ കണ്ട മുഹമ്മദ് മുർഷിദ് എന്ന ചെറുപ്പക്കാരന്റെ ഇടപെടലും അന്വേഷണത്തിൽ നിർണായകമായി. കവർച്ച സംഘം രക്ഷപ്പെട്ട ബൈക്കിന്റെ ചിത്രം അടക്കം മുർഷിദ് പൊലീസിന് കൈമാറിയിരുന്നു.
കേസിലെ മുഖ്യപ്രതി സിവേഷിനെതിരെ കവർച്ചാ കേസും ഉൾപ്പെടെ മലപ്പുറം ജില്ലയിൽ മാത്രം നാലു കേസുകൾ നിലവിലുണ്ട്. ഒപ്പം ഉണ്ടായിരുന്ന ജ്വല്ലറി ജീവനക്കാരൻ സുകുമാരനെ കവർച്ചയെക്കുറിച്ച് അറിവില്ലായിരുന്നു.