പണിക്കേഴ്സ് ട്രാവല്‍സ് സി.ഇ.ഒ ബാബു പണിക്കര്‍ രചിച്ച ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ എന്ന പുസ്തകം ഡല്‍ഹിയില്‍ പ്രകാശനം ചെയ്തു. കേരള ഹൗസില്‍ നടന്ന ചടങ്ങില്‍ ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ എസ്.സോമനാഥ്, റിട്ടയേഡ് ജസ്റ്റിസ് കുര്യന്‍ ജോസഫിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. സാഹിത്യകാരന്‍ എം.മുകുന്ദന്‍ മുഖ്യാതിഥി ആയിരുന്നു.
ഓരോരുത്തരുടെയും യാത്രാനുഭവങ്ങള്‍ വ്യത്യസ്തമാണെന്നും സ്വന്തം യാത്രാനുഭവങ്ങള്‍ ഓര്‍മിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ബാബു പണിക്കരുടെ പുസ്തകമെന്നും എസ്.സോമനാഥ് പറഞ്ഞു. യൂട്യൂബുകളുടെ കാലത്തും യാത്രാവിവരണ പുസ്തകങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെടില്ലെന്ന് എം.മുകുന്ദന്‍. മുന്‍ ഡി.ജി.പി. ലോക്നാഥ് ബെഹ്റ, കാര്‍ട്ടൂണിസ്റ്റ് സുധീന്ദ്രനാഥ്, കേന്ദ്ര സാംസ്കാരികവകുപ്പ് ഡയരക്ടര്‍ അനീഷ് രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.