അമ്മക്ക് വേണ്ടി സര്‍പ്രൈസ് ഒരുക്കിയ ആശ ശരത്തിന്‍റെ വിഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. അമ്മയുടെ പിറന്നാള്‍ ദിനത്തിലാണ് ആശയും ഭര്‍ത്താവും മകളും ചേര്‍ന്ന് സര്‍പ്രൈസ് ഒരുക്കിയത്. പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സുമതിയാണ് ആശ ശരത്തിന്റെ അമ്മ.
ഒരു മാസത്തോളം നീണ്ട പ്ലാനിങ്ങിനൊടുവിലാണ് അമ്മക്കായി സര്‍പ്രൈസ് പ്രോഗ്രാം ഒരുക്കിയത്. ഒരു അഭിമുഖത്തിനായി പോകുന്നു എന്ന വ്യാജേനയാണ് ആശ വീട്ടില്‍ നിന്ന് ഇറങ്ങിയത്. മറ്റ് കാര്യങ്ങളെല്ലാം ശരിയാക്കിയതിന് ശേഷം ആശയുടെ ഭര്‍ത്താവ് അമ്മയെയും കൂട്ടി എത്തുകയായിരുന്നു. ഒരു വീട്ടിൽ ജീവിച്ചിട്ട് ഇങ്ങനെ പറ്റിക്കാമോ എന്നാണ് സര്‍പ്രൈസ് കണ്ട ശേഷം ആശയോട് അമ്മ ചോദിക്കുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും ശിഷ്യഗണങ്ങളുമായി നിരവധിപ്പേരാണ് ആശ തന്റെ അമ്മയ്ക്കായി ഒരുക്കിയ സർപ്രൈസ് പിറന്നാൾ പാർട്ടിയില്‍ പങ്കെടുത്തത്.
സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞ സുമതിയമ്മ മകള്‍ക്കും മരുമകനും കൊച്ചുമകള്‍ക്കും ഉമ്മ നല്‍കുന്നതും വിഡിയോയില്‍ കാണാം. ഇതിനോടകം ഒരു മില്യണ്‍ കാഴ്ചക്കാരെയാണ് വിഡിയോ സ്വന്തമാക്കിയത്. പിറന്നാള്‍ ആശംസകള്‍ അറിയിച്ച് നിരവധി പേര്‍ കമന്‍റ് ബോക്സിലും എത്തിയിരുന്നു.