സ്കൂട്ടറിനു പിന്നില്‍ ചെറിയ കുട്ടിയെ നിര്‍ത്തിക്കൊണ്ടുള്ള ഒരു അപകടയാത്രയുടെ വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലാകുന്നു. ഹെല്‍മറ്റ് പോലും ധരിക്കാതെയാണ് ഒരാള്‍ സ്കൂട്ടര്‍ ഓടിച്ചുപോകുന്നത്. പിറകില്‍ അഞ്ചു വയസ്സിനിടയില്‍ പ്രായം തോന്നിക്കുന്ന ഒരു കുട്ടിയുണ്ട്. കുട്ടി സ്കൂട്ടര്‍ ഓടിക്കുന്നയാളുടെ കഴുത്തില്‍ ചുറ്റിപ്പിടിച്ച് സീറ്റില്‍ എഴുന്നേറ്റ് നില്‍ക്കുകയാണ്.
അത്യധികം അപകടം പിടിച്ച ഈ യാത്ര എ.എം റോഡിലായിരുന്നു എന്നാണ് വിഡിയോയില്‍ നിന്ന് ലഭിക്കുന്ന വിവരം. വാഹനത്തിന്‍റെ നമ്പര്‍ വ്യക്തമല്ല. അച്ഛനാണോ അമ്മാവനാണോ എന്നൊന്നും അറിയില്ല. ഈ അപകടയാത്ര കണ്ടപ്പോള്‍ അത് പകര്‍ത്തി പങ്കുവയ്ക്കുന്നു. സ്കൂട്ടര്‍ ഓടിക്കുന്നയാളെ എം.വി.ഡിയെക്കൊണ്ട് പിടിപ്പിക്കുക എന്ന ലക്ഷ്യമില്ല. പക്ഷേ ഈ വിഡിയോ സ്കൂട്ടര്‍ ഓടിച്ച ആളിലേക്ക് എത്തണം. ചെയ്ത തെറ്റ് അയാള്‍ മനസ്സിലാക്കട്ടെ എന്നാണ് വിഡിയോ പകര്‍ത്തിയ വ്യക്തി പറഞ്ഞിരിക്കുന്നത്. അപകടയാത്രയുടെ വിഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഈ വണ്ടിയുടെ നമ്പര്‍ വെളിപ്പെടുത്തണം എന്നാണ് പലരു കമന്‍റില്‍ പറഞ്ഞിരിക്കുന്നത്. ഇയാളുടെ ലൈസൻസ് റദ്ദ് ചെയ്യാനുള്ള നടപടി ഉണ്ടാവണം. ഇങ്ങനെയുള്ളവർ വണ്ടിയുമായി റോഡിൽ ഇറങ്ങുന്നത് മറ്റുള്ളവരുടെ ജീവനും ഭീഷണിയാണ് എന്നും പലരും കമന്‍റ് ചെയ്യുന്നു.