നാലുവയസുകാരിയെ മൂന്നുവർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറുപത്തിരണ്ടുകാരന് 110 വര്‍ഷം തടവുശിക്ഷ. ആറുലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴയടച്ചില്ലെങ്കിൽ മൂന്നുവർഷം കൂടി ശിക്ഷയനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽമതിയെന്നാണ് കോടതി വിധി.
ചേര്‍ത്തല മാരാരിക്കുളം തെക്ക് പൊള്ളേത്തൈ ആച്ചമത്ത് വെളിവീട്ടിൽ രമണനെയാണ് ചേർത്തല പ്രത്യേക അതിവേഗ കോടതി പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകളിലായി 110 വർഷത്തേക്ക് തടവിന് ശിക്ഷിച്ചത്. ഇയാളുടെ ഭാര്യയും കേസില്‍ പ്രതിയായിരുന്നു.
രമണന് കുട്ടിയെ ഉപദ്രവിക്കുന്നത് നേരിട്ട് കണ്ടിട്ടും മറച്ചുവച്ചു എന്ന കുറ്റത്തിനാണ് ഭാര്യയെ പ്രതി ചേര്‍ത്തത്. എന്നാല്‍ വിചാരണ സമയത്ത് ഇവർ കിടപ്പിലായതിനെ തുടർന്ന് കേസ് വിഭജിച്ചു നടത്തുകയായിരുന്നു. 2021ലാണ് മണ്ണഞ്ചേരി പൊലീസ് സംഭവത്തില്‍ കേസെടുത്തത്.