മലപ്പുറം ചുങ്കത്തറ പഞ്ചായത്തിലെ കൂറുമാറ്റത്തില്‍ സിപിഎം ഏരിയ സെക്രട്ടറിയുടെ ഭീഷണി ഫോണ്‍ കോള്‍ പുറത്ത്. കൂറുമാറിയ പഞ്ചായത്തംഗത്തിന്റെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചാണ് എടക്കര ഏരിയ സെക്രട്ടറി ടി.രവീന്ദ്രന്‍ ഭീഷണിപ്പെടുത്തിയത്. പാര്‍ട്ടിയെ കുത്തിയാണ് പോകുന്നത്, ഒരു ദാക്ഷിണ്യവും നിന്നോടും നിന്റെ കുടുംബത്തോടും ഉണ്ടാകില്ലെന്നുമാണ് ഭീഷണി.
അതിനിടെ നുസൈബയുടെ കൂറുമാറ്റത്തില്‍ സിപിഎം ഭീഷണിയ്ക്ക് പിന്നാലെ. നുസൈബയുടെ ഭര്‍ത്താവിനെ സി.ഐ.ടി.യു ഏരിയ സെക്രട്ടറി എം.ആര്‍.ജയചന്ദ്രനും ഭീഷണിപ്പെടുത്തി. സി.പി.എമ്മിനെ ചതിച്ചാല്‍ തുടര്‍ന്നുള്ള ജീവിതം പ്രയാസമാകുമെന്ന് മുന്നറിയിപ്പ്.