ഏറ്റുമാനൂരില്‍ രണ്ട് പെണ്‍മക്കളെയുമായി അമ്മ ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി. പാറോലിക്കല്‍ സ്വദേശി ഷൈനി, മക്കളായ ഇവാന, അലീന എന്നിവരാണ് മരിച്ചത്. രാവിലെ 5.20ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട നിലമ്പൂര്‍ എക്സ്പ്രസിന് മുന്നിലാണ് മൂവരും ചാടിയത്. ട്രെയിന്‍ വരുമ്പോള്‍ മൂവരും കെട്ടിപ്പിടിച്ച് ട്രാക്കില്‍ ഇരിക്കുകയായിരുന്നുവെന്നും ഹോണ്‍ മുഴക്കിയിട്ടും മാറാന്‍ കൂട്ടാക്കിയില്ലെന്നും ലോക്കോ പൈലറ്റ് പറഞ്ഞു. ലോക്കോ പൈലറ്റാണ് റെയില്‍വേയിലും പൊലീസിലും വിവരം അറിയിച്ചത്.
പത്തും പതിനൊന്നും വയസുമാത്രമാണ് മരിച്ച പെണ്‍കുട്ടികളുടെ പ്രായം. രാവിലെ പള്ളിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഷൈനി മക്കളുമായി വീട്ടില്‍ നിന്നിറങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ വ്യക്തത വരുത്തുന്നതിനായി വിശദമായ അന്വേഷണം തുടരുന്നു.
ചിന്നിച്ചിതറിയ നിലയിലുള്ള മൃതദേഹം പൊലീസെത്തി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് പാറോലിക്കല്‍ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറയുന്നു. അപകടത്തെ തുടര്‍ന്ന് കോട്ടയം വഴിയുള്ള ട്രെയിനുകള്‍ വൈകിയോടുകയാണ്.