സംസ്ഥാനത്തെ ലഹരി മാഫിയയെ സംരക്ഷിക്കുന്നത് സര്‍ക്കാരും സിപിഎമ്മുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ലഹരിക്കെതിരായ പോരാട്ടത്തില്‍ പിന്തുണച്ചിട്ടും സര്‍ക്കാരിന് നിസംഗതയാണ്. കേരളത്തിലേക്ക് ലഹരി സപ്ലൈ ചെയ്യുന്നവരെ പിടിക്കുന്നില്ലെന്നും അവരില്‍ കുറച്ച് പേര്‍ അകത്തുപോയാല്‍ ഇത് നിലയ്ക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എസ്എഫ്ഐക്ക് മേധാവിത്വമുള്ള ക്യാംപസുകളില്‍ ലഹരിക്ക് പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.