സമൂഹത്തിലെ പ്രശ്നങ്ങൾക്ക് സിനിമയിലെ വയലൻസിനെ പറഞ്ഞിട്ട് കാര്യമില്ലെന്ന് നടൻ വിജയരാഘവൻ . സാമൂഹ്യബോധം സൃഷ്ടിക്കുന്ന രാഷ്ട്രീയക്കാരുടെ പെരുമാറ്റം ശരിയാണോയെന്നും അഹിംസ ആയുധമാക്കിയ ഗാന്ധിയുടെ നാട്ടിൽ അതനുസരിച്ചാണോ നാം ജീവിക്കുന്നതെന്നും വിജയരാഘവൻ ചോദിച്ചു.
തന്റെ കുട്ടി ഒരു ക്രൂരപ്രവർത്തിയിൽ ഉൾപ്പെട്ടാൽ അതിന് കാരണക്കാരൻ താനാണെന്നും കുട്ടിയുടെ കൂട്ടുകെട്ടിനെയല്ല കുറ്റപ്പെടുത്തേണ്ടതെന്നും ഔസേപ്പിന്റെ ഒസ്യത്ത് എന്ന ചിത്രത്തിന്റെ പ്രചാരണാർഥം മനോരമ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വിജയരാഘവൻ പറഞ്ഞു
ലഹരി ഇല്ലാതാക്കാൻ സർക്കാർ ഇടപെട്ടാലും അതിനുപിന്നിൽ ഒരു വ്യക്തിയോ നേതാവോ ഉണ്ടാകും. അവിടെ അന്വേഷണം അവസാനിക്കും. സുലഭമായി ലഭിക്കുന്നത് കൊണ്ടാണ് ലഹരി ഉപയോഗിക്കുന്നത്. നിയന്ത്രിക്കേണ്ടവർ നിയന്ത്രിക്കാത്തതാണ് കുഴപ്പം . ചർച്ച നടത്തുകയല്ല ലഹരി ഇല്ലാതാക്കാൻ സർക്കാരിന്റെയുൾപ്പടെ ശക്തമായ ഇടപെടലാണ് ഉണ്ടാകേണ്ടതെന്നും വിജയരാഘവൻ പറഞ്ഞു.