edison-israeal-gun-shot

TOPICS COVERED

ഇസ്രയേല്‍– ജോര്‍ദാന്‍ അതിര്‍ത്തിയില്‍ വച്ച് വെടിയേറ്റെന്ന് രക്ഷപെട്ട മലയാളി എഡിസന്‍. ഒപ്പമുണ്ടായിരുന്ന തുമ്പ സ്വദേശി തോമസ് ഗബ്രിയേല്‍ പെരേര ജോര്‍ദാന്‍ സൈന്യത്തിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. കാലില്‍ വെടിയേറ്റതോടെ ബോധം നഷ്ടപ്പെട്ടെന്നും പിന്നീട് കണ്ണുതുറക്കുമ്പോള്‍ ജോര്‍ദാന്‍ ക്യാംപിലായിരുന്നുവെന്നും എഡിസന്‍ പറഞ്ഞു. മൂന്നര ലക്ഷം ശമ്പളം വാഗ്ദാനം ചെയ്താണ് കൊണ്ടുപോയതെന്നും എഡിസന്‍

ഇസ്രായേലിലേയ്ക്ക്  കുടിയേറ്റ ശ്രമത്തിനിടെയാണ് തോമസ് വെടിയേറ്റ് മരിക്കുന്നത്. ഭാര്യാസഹോദരന്‍ എഡിസനെ ഇന്ത്യന്‍ എംബസി ഇടപെട്ട് നാട്ടിലെത്തിക്കുകയായിരുന്നു. ഇസ്രായേലില്‍ മികച്ച ശമ്പളമുളള ജോലിയും അതിലൂടെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറലും പ്രതീക്ഷിച്ചാണ് ഇരുവരും സന്ദര്‍ശക വീസയില്‍ വിമാനം കയറിയത്. ഇവര്‍ ഉള്‍പ്പെട്ട നാലംഗ സംഘം ഫെബ്രുവരി 10 ന് ജോര്‍ദാനിലെ കരായ്ക്ക് അതിര്‍ത്തിയിലൂടെ ഇസ്രയേലിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ജോര്‍ദാന്‍ സൈന്യത്തിന്‍റെ മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ടുപോയ സംഘം പാറക്കെട്ടുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുമ്പോഴാണ് വെടിവയ്പ്പുണ്ടായത് .തലയില്‍ വെടിയേറ്റ തോമസ് തല്‍ക്ഷണം മരിച്ചു. തോമസിന്‍റെ മൃതദേഹം ജോര്‍ദാനിലെ കരായ്ക്ക പ്രവശ്യയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിലുണ്ട്.

ആദ്യം വെടിയേറ്റ എഡിസന് അപ്പോള്‍ത്തന്നെ ബോധം നഷ്ടപ്പെട്ടിരുന്നതിനാല്‍ തോമസിന് എന്തു പറ്റിയെന്ന് വ്യക്തതയുണ്ടായിരുന്നില്ല. ചികില്‍സയ്ക്ക് ശേഷം തടവിലായിരുന്ന എഡിസന്‍ മോചിതനായി നാട്ടിലെത്തിയത് 27നാണ്. ഇതിനിടെ തോമസിനെ കാണാതായതിനെപ്പറ്റി എംബസി വഴി അന്വേഷിച്ചപ്പോഴാണ് കൊല്ലപ്പെട്ടെന്ന വിവരമറിയുന്നത്. ഇവരെ ഒന്നര ലക്ഷം രൂപ വീതം വാങ്ങി ജോര്‍ദാനിലെത്തിച്ച തുമ്പ സ്വദേശിയായ  ബിജുവെന്ന ഏജന്‍റ്  ഇവരെ ഇസ്രായേല്‍ ഗൈഡിന് കൈമാറി. പിന്നീട് ഏജന്‍റിനേക്കുറിച്ച് അറിവില്ലെന്നാണ് എഡിസന്‍ പറയുന്നത്. ​ഒപ്പമുണ്ടായിരുന്ന രണ്ട് ശ്രീലങ്കന്‍ പൗരന്മാര്‍ ജോര്‍ദാനില്‍ തടവിലാണ്.

ENGLISH SUMMARY:

Malayali survivor Edison recounts the terrifying Israel-Jordan border shooting that claimed the life of Thumpa native Thomas Gabriel Pereira. Shot in the leg, Edison lost consciousness and later found himself in a Jordanian camp. The duo, lured by a high-paying job promise in Israel, attempted to cross the border illegally. Ignoring Jordanian army warnings, the group faced gunfire while hiding among rocks. Thomas was fatally shot in the head. Read the full account of Edison’s escape and the agent scam behind the tragedy.