fake-video

TOPICS COVERED

കടുവയുടെ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവിനെതിരെ വനംവകുപ്പ് പൊലീസില്‍ പരാതി നല്‍കി. നാട്ടുകാരെ ആശങ്കപ്പെടുത്തിയതിന് കേസെടുക്കണമെന്ന് വനംവകുപ്പ് പരാതിയില്‍ ചൂണ്ടിക്കാട്ടി . മലപ്പുറം കരുവാരക്കുണ്ട് സ്വദേശി ജെറിനാണ് ചായ എസ്റ്റേറ്റിന് സമീപം കടുവയെക്കണ്ടെന്ന് അവകാശപ്പെട്ടത്. പഴയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് വിഡിയോ ഉണ്ടാക്കിയെന്ന് വനംവകുപ്പിനോട് ജെറിന്‍ സമ്മതിച്ചു. റോഡിലൂടെ യാത്ര ചെയ്യുകയായിരുന്ന യുവാവ് കടുവയ്ക്ക് മുന്നിൽപ്പെടുന്ന വ്യാജദൃശ്യങ്ങളാണ്  കെണിയായത്.