ആശാ വര്‍ക്കര്‍മാരുടെ സമരം ഇരുപത്തഞ്ചാം ദിനത്തിലേയ്ക്ക് കടക്കുമ്പോള്‍ അടിസ്ഥാന പ്രശ്നമായ വേതന വര്‍ധന ആവശ്യത്തില്‍നിന്ന് മുഖംതിരിച്ചും കേന്ദ്ര ഫണ്ടിനെച്ചൊല്ലി കലഹിച്ചും കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍. കഴിഞ്ഞ വര്‍ഷത്തെ എന്‍.എച്ച്.എം ഫണ്ട് സംസ്ഥാനത്തിന് കിട്ടാതെപോയതിന് കാരണം ആശുപത്രികള്‍ക്ക് ആരോഗ്യ മന്ദിര്‍ എന്ന് പേരിടില്ലെന്ന രാഷ്ട്രീയ തീരുമാനമാണ്.
പ്രാഥമിക തല ആശുപത്രികളുടെ പേര് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നാക്കണമെന്നായിരുന്നു കേന്ദ്ര നിര്‍ദേശം. എന്നാല്‍ പേരുമാറ്റാനോ പേരിനൊപ്പമുളള പുതിയ ലോഗോ ഉപയോഗിക്കാനോ തയാറല്ലെന്നായിരുന്നു സംസ്ഥാനത്തിന്‍റെ നിലപാട്. മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ പദ്ധതിക്ക് വേണ്ട കാശും തരില്ലെന്ന കേന്ദ്ര ഭീഷണിക്കു മുമ്പില്‍ ഒടുവില്‍ സംസ്ഥാനം വഴങ്ങി.
മാനദണ്ഢങ്ങള്‍ പാലിച്ചതോടെ 2024 – 2025ല്‍ അനുവദിച്ച തുകയുടെ കാര്യമാണ് കേന്ദ്രം നല് കിയെന്ന് പറയുന്ന 938 കോടി. കിട്ടിയില്ലെന്ന് കേരളം പറയുന്നത് 2023 – 24 ല്‍ കിട്ടേണ്ടിയിരുന്ന 636 കോടിയാണ്.