ചൂരല്‍മല–മുണ്ടക്കൈ ദുരന്ത ബാധിതരുടെ പുനരധിവാസ ടൗൺഷിപ്പിനായുള്ള മൂന്നാം ഘട്ട കരട് പട്ടികയും പുറത്തു വന്നു. ആകെ 393 കുടുംബങ്ങൾക്കാണ് വീടൊരുങ്ങുന്നത്. എന്നാൽ മൂന്നാം ഘട്ട ലിസ്റ്റ് വന്നപ്പോൾ ദുരന്ത മേഖലയിൽ താമസിച്ചവരിൽ 25 ഓളം കുടുംബങ്ങൾ ലിസ്റ്റിൽ ഇല്ല.
ദുരന്തത്തിന്റെ ഏഴാം മാസവും പുനരധിവാസ ലിസ്റ്റിൽ പേര് വരാത്തതോടെ ദുരന്തഭൂമിയിലേക്ക് തിരികെ പോകേണ്ടി വരുമെന്ന ഭയത്തിലാണ് പുഞ്ചിരിമട്ടത്തെയും പറവട്ടിക്കുന്നിലെയും ആളുകൾ.
ദുരന്തത്തിന്റെ ഉറവിട മേഖലയായ പുഞ്ചിരിമറ്റം ഏറ്റെടുക്കില്ലെന്നാണ് മന്ത്രി രാജൻ അറിയിച്ചത്. അപകട സാധ്യതയുളളതിനാൽ തിരിച്ച് പോകാൻ താൽപര്യമില്ലെന്ന് നാട്ടുകാർ സർക്കാരിനോട് അറിയിച്ചെങ്കിലും പരിഗണിച്ചില്ല.