വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ക്യാപ്റ്റൻ ആരെന്ന ചർച്ച സജീവമായിരിക്കെ പാർട്ടിയിൽ പ്രവർത്തിക്കാൻ പ്രായം തടസമല്ലെന്ന് ഇ പി ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയനും സി പി എമ്മിൽ പരിശോധനയ്ക്ക് വിധേയമാകുമെന്നായിരുന്നു പി ബി അംഗം എ വിജയരാഘവന്റെ പ്രതികരണം.സി പി എമ്മിന്റെ എല്ലാം കുറവുകളും സംസ്ഥാന സമ്മേളനത്തിലൂടെ പരിഹരിക്കപ്പെടുമെന്ന് മന്ത്രി സജി ചെറിയാനും പറഞ്ഞു.
സി പി എമ്മിൽ പ്രായപരിധി ചർച്ചയാകുമ്പോഴാണ് പാർട്ടിയിൽ പ്രവർത്തിക്കാൻ പ്രായം തടസമല്ലെന്ന് ഇ പി പറയുന്നത്. ആരോഗ്യമുള്ളയിടത്തോളം പാർട്ടി പ്രവർത്തനം നടത്താമെന്നും ഇ പി