താനൂരില്‍നിന്ന് കാണാതായ പെണ്‍കുട്ടികളെ പുണെയിലെ കെയര്‍ ഹോമിലേയ്ക്ക് മാറ്റി. നീണ്ട തിരച്ചിലിനൊടുവില്‍ പുലര്‍ച്ചെ പുണെയില്‍ നിന്നാണ് വിദ്യാര്‍ഥിനികളെ കണ്ടെത്തിയത് ഇവരുടെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയായി. ഇരുവരേയും ഇന്ന് വൈകിട്ട് താനൂര്‍ പൊലീസിന് കൈമാറും. അതേസമയം, വീട്ടില്‍ പ്രശ്നങ്ങളുണ്ടെന്നും തിരിച്ചുപോകാന്‍ താല്‍പര്യമില്ലെന്നും പെണ്‍കുട്ടികള്‍ മലയാളി സന്നദ്ധ പ്രവര്‍ത്തകരോട് പറഞ്ഞു
Read Also: ആദ്യം മുടിമുറിച്ചു; പിന്നെ പുതിയ സിം എടുത്തു; പെണ്‍കുട്ടികളെ പൂട്ടിയത് മുംബൈ മലയാളി
36 മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെയും കണ്ടെത്തിയത്. മുംബൈയില്‍ നിന്നുളള ട്രെയിന്‍ യാത്രയ്ക്കിടെ ലോണാവാലയില്‍ വച്ചാണ് ആര്‍പിഎഫ് ഇവരെ കണ്ടെത്തിയത്. മുംബൈ സിഎസ്എംടിയിൽ നിന്ന് ചെന്നൈ എഗ്മോര്‍ ട്രെയിനിലായിരുന്നു ഇവരുടെ യാത്ര. മുംബൈയിലെ ഒരു ബ്യൂട്ടി പാർലറിൽ നിന്ന് ലഭിച്ച ഇവരുടെ ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. പിന്നീട് ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള പൊലീസിന്റെ നീക്കം വിജയം കാണുകയായിരുന്നു. വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി കുട്ടികൾ മുംബൈയിലെ മലയാളി സന്നദ്ധ പ്രവർത്തകരോട് പറഞ്ഞു