ജല അതോറിറ്റി ഉള്‍പ്പടെ സര്‍ക്കാര്‍ വകുപ്പുകള്‍ കുടിശിക വരുത്തിയ 718 കോടിരൂപ വൈദ്യുതി ബോര്‍ഡിന് ലഭ്യമാക്കാന്‍ ഉത്തരവ്. KSEB പിരിച്ചെടുത്ത നികുതിയില്‍ നിന്ന് കുടിശിക തട്ടിക്കിഴിക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്.
വൈദ്യുതി നിരക്ക് ഏറ്റവും കൂടുതല്‍ വരുത്തിയത് ജല അതോറിറ്റിയാണ്. 458.54 കോടിരൂപ. ഇത് രണ്ടുഗഡുവായി അടയ്ക്കാന്‍ ധാരണയായിരുന്നെങ്കിലും നല്‍കിയിരുന്നില്ല. മുന്‍വര്‍ഷങ്ങളില്‍ ഭീമമായ കുടിശിക ഈടാക്കാന്‍ ജല അതോറിറ്റിയുടെ പമ്പ് ഹൗസുകളിലെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുന്ന നില വന്നിരുന്നു.
ജലഅതോറിറ്റിക്ക് പുറമെ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ 158.56 കോടി, സര്‍ക്കാര്‍ വകുപ്പുകള്‍ 74.94 കോടി, പൊതുസ്ഥാപനങ്ങള്‍ 22.56 കോടി , തദ്ദേശ സ്ഥാപനങ്ങള്‍ 3.42 കോടി എന്നിങ്ങനെ ആകെ 718.02 കോടിരൂപയാണ് ലഭ്യമാക്കുന്നത്. വേനല്‍ക്കാല ബാധ്യതകള്‍ നേരിടുന്ന സമയത്ത് ഈ തുക ലഭ്യമാകുന്നത് വൈദ്യുതിബോര്‍ഡിന് ആശ്വാസമാണ്.