ഏറ്റുമാനൂരിൽ മക്കളെയും കൂട്ടി ആത്മഹത്യാ ചെയ്ത ഷൈനിയുടെ മൊബൈൽ ഫോൺ പൊലീസ് ശേഖരിച്ചു. കേസിൽ നിർണായകമായ തെളിവായ ഫോൺ ഷൈനിയുടെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. ഷൈനിയേ മരിക്കുന്നതിന്റെ തലേന്ന് ഫോൺ വിളിച്ചെന്നായിരുന്നു ഭർത്താവ് നോബി ലൂക്കോസിന്റെ മൊഴി. ഈ ഫോൺ വിളിയിലെ നോബിയുടെ സംസാരം ആത്മഹത്യക്ക് പ്രകോപനമായെന്നാണ് നിഗമനം. കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ഷൈനിയുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കയയ്ക്കും.
ഫോണ്‍സംബന്ധിച്ച് ഷൈനിയുടെ മാതാപിതാക്കളുടെയടക്കം മൊഴികളിൽ വൈരുധ്യമുണ്ടായിരുന്നു. ആദ്യഘട്ടത്തിൽ പൊലീസ് ചോദിച്ചപ്പോള്‍ ഫോണ്‍ എവിടെയാണെന്ന് അറിയില്ലെന്നായിരുന്നു വീട്ടുകാരുടെ മറുപടി.