ആശവര്‍ക്കര്‍മാരുടെ സമരം പാര്‍ലമെന്‍റില്‍ ഉന്നയിച്ച് കേരളത്തില്‍നിന്നുള്ള എം.പിമാര്‍. വേതനം 21000 രൂപയായി നിജപ്പെടുത്തണമെന്ന് കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു. പി.എം.ശ്രീ പദ്ധതിയെ സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ ഡി.എം.കെ. എം.പിമാര്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ നടത്തിയ പരാമര്‍ശം രേഖയില്‍നിന്ന് നീക്കി.
ശൂന്യവേളയിലാണ് ആശവര്‍ക്കര്‍മാരുടെ സമരം കേരള എം.പിമാര്‍ ഉന്നയിച്ചത്. ആശ വര്‍ക്കര്‍മാരുടെ വേതനം 21,000 രൂപയായി നിജപ്പെടുത്തണമെന്നും വിരമിക്കല്‍ ആനുകൂല്യം നല്‍കണമെന്നും കെ.സി.വേണുഗോപാല്‍. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുകയാണെന്നും വിമര്‍ശനം.
സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പ്രശ്നം പരിഹരിക്കണമെന്ന് ശശി തരൂര്‍. വി.കെ.ശ്രീകണ്ഠന്‍ (12.34), ഷാഫി പറമ്പില്‍ (12.51) എന്നിവരും വിഷയം ഉന്നയിച്ചു.
പി.എം. ശ്രീ ഫണ്ടിനെ കുറിച്ചുള്ള ചോദ്യത്തിനിടെ വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്രപ്രധാന്‍ നടത്തിയ പരാമര്‍ശം വലിയ പ്രതിഷേധത്തിനിടയാക്കി. തുടര്‍ന്ന് അരമണിക്കൂര്‍ സഭ നിര്‍ത്തിവച്ചു. പിന്നീട് ചേര്‍ന്നപ്പോള്‍ തന്‍റെ പരമാര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ പിന്‍വലിക്കുകയാണെന്നു ധര്‍മേന്ദ്രപ്രധാന്‍ പറഞ്ഞു. പരാമര്‍ശം സഭാ രേഖയില്‍നിന്ന് നീക്കുമെന്ന് സ്പീക്കറും അറിയിച്ചു.