ponkala2-JPG

TOPICS COVERED

ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കുന്ന ഭക്തരുടെ സൗകര്യാര്‍ഥം പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി റെയില്‍വേ.എറണാകുളം ജംഗ്ഷനും തിരുവനന്തപുരം സെൻട്രലിനും ഇടയിലും തിരുവനന്തപുരം സെൻട്രലിനും നാഗർകോവിൽ ജംഗ്ഷനും ഇടയിലും അധിക ട്രെയിൻ സർവീസുകൾ നടത്തും. മുപ്പത്തിയൊന്ന് ട്രെയിനുകൾക്ക് അധിക സ്റ്റോപ്പുകൾ ഉണ്ടായിരിക്കും. വന്ദേ ഭാരത് എക്‌സ്പ്രസിനും ജനശതാബ്ദി എക്‌സ്പ്രസിനും തിരുവനന്തപുരം നോര്‍ത്തിലും പേട്ടയിലും അധിക സ്റ്റോപ്പുകള്‍ അനുവദിച്ചു.

തിരുവനന്തപുരത്ത് നിന്ന് നാ​ഗർകോവിൽ ഭാ​ഗത്തേക്കുള്ള ട്രെയിനുകൾ തിരുവനന്തപുരം സെന്‍ട്രല്‍ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നായിരിക്കും പുറപ്പെടുക.കൊല്ലം ഭാ​ഗത്തേക്കുള്ള ട്രെയിനുകൾ രണ്ട് മുതൽ അഞ്ചുവരെ പ്ലാറ്റ്ഫോമുകളില്‍ നിന്ന് പുറപ്പെടും.

ടിക്കറ്റ് എടുക്കല്‍ സുഗമമാക്കാന്‍ എന്‍ട്രി, എക്സിറ്റ് പോയിന്‍റുകളില്‍ അധിക ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിക്കും.കൂടാതെ തിരുവനന്തപുരം സെൻട്രലിലെ പ്ലാറ്റ്‌ഫോമുകളിൽ റിസർവ് ചെയ്യാത്ത ടിക്കറ്റിംഗും UTS ഓൺ മൊബൈൽ QR കോഡ് കൗണ്ടറുകളും സൗകര്യമൊരുക്കും. 

പവർ ഹൗസ് റോഡിലെ രണ്ടാമത്തെ പ്രവേശന കവാടം യാത്രക്കാര്‍ക്കായി തുറന്ന് കൊടുക്കും.ഇത് യാത്രക്കാരുടെ പ്രവേശനത്തിന് മാത്രമായിരിക്കും. രണ്ടാമത്തെ പ്രവേശന കവാടത്തെ ബന്ധിപ്പിക്കുന്ന ഫുട് ഓവർ ബ്രിഡ്ജ് വൺ വേ ആയിരിക്കും. ഇതിലൂടെ പ്ലാറ്റ്‌ഫോമുകളിലേക്ക് പ്രവേശനം മാത്രമേ അനുവദിക്കൂ. മറ്റ് രണ്ട് ഫുട് ഓവർ ബ്രിഡ്ജുകൾ വഴി പ്ലാറ്റ്‌ഫോമുകൾക്കിടയിലുള്ള ഗതാഗതത്തിനും പുറത്തുകടക്കലിനും സൗകര്യമൊരുക്കും.

13ന് സർവീസ് നടത്തുന്ന ട്രെയിനുകൾ

  • ട്രെയിൻ നമ്പർ 06076 നാഗർകോവിൽ - തിരുവനന്തപുരം സെൻട്രൽ സ്‌പെഷ്യൽ, പുലർച്ചെ 01:40 ന് നാഗർകോവിലിൽ നിന്ന് പുറപ്പെട്ട് 03:30 ന് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരും.
  • ട്രെയിൻ നമ്പർ 06077എറണാകുളം ജങ്ഷൻ - തിരുവനന്തപുരം സെൻട്രൽ  അൺറിസർവ്ഡ് സ്‌പെഷ്യൽ. പുലർച്ചെ 01:30 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് 06:30 ന് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരും.
  • ട്രെയിൻ നമ്പർ 06078 തിരുവനന്തപുരം സെൻട്രൽ-എറണാകുളം ജം​ഗ്ഷൻ സ്‌പെഷ്യൽ, 14:15 മണിക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ട് 19:40 മണിക്ക് എറണാകുളത്ത് എത്തിച്ചേരും.

13നുള്ള സർവീസിൽ അനുവദിച്ചിട്ടുള്ള അധിക സ്റ്റോപ്പുകൾ ( ട്രെയിൻ, താത്കാലിക സ്റ്റോപ്പ്, സമയം എന്നീ ക്രമത്തിൽ)

1.ട്രെയിൻ നമ്പർ 20631 മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ വന്ദേ ഭാരത് എക്സ്പ്രസ്,  തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷൻ (14.24)

2. ട്രെയിൻ നമ്പർ 20632 തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ വന്ദേ ഭാരത് എക്സ്പ്രസ് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷൻ (16.13) 

3. ട്രെയിൻ നമ്പർ 12081 കണ്ണൂർ - തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസ്, തിരുവനന്തപുരം പേട്ട സ്റ്റേഷൻ (13.20)

4. ട്രെയിൻ നമ്പർ 16525 കന്യാകുമാരി - കെഎസ്ആർ ബെംഗളൂരു ഐലൻഡ് എക്സ്പ്രസ്, തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷൻ (13.50)

5. ട്രെയിൻ നമ്പർ 06077 എറണാകുളം- തിരുവനന്തപുരം സെൻട്രൽ സ്‌പെഷ്യൽ, തൃപ്പൂണിത്തുറ സ്റ്റേഷൻ (01.43)

6. ട്രെയിൻ നമ്പർ 06078 തിരുവനന്തപുരം സെൻട്രൽ - എറണാകുളം ജം​ഗ്ഷൻ,തൃപ്പൂണിത്തുറ(18.55) 

7. ട്രെയിൻ നമ്പർ 56706 കന്യാകുമാരി - പുനലൂർ പാസഞ്ചർ ചിറയിൻകീഴ് (18:02), കടക്കാവൂർ (18:06), മയ്യനാട് (18:32).

8. ട്രെയിൻ നമ്പർ 12624 തിരുവനന്തപുരം സെൻട്രൽ - എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് , കഴക്കൂട്ടം (15:14 ), ചിറയിൻകീഴ് (15:26),  കടക്കാവൂർ (15:31) 

9. ട്രെയിൻ നമ്പർ 12696 തിരുവനന്തപുരം സെൻട്രൽ - എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ,കഴക്കൂട്ടം (17:29), ചിറയിൻകീഴ് (17:41), കടക്കാവൂർ (17:46) 

10. ട്രെയിൻ നമ്പർ 16348 മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് കടക്കാവൂർ(03:03).

11. ട്രെയിൻ നമ്പർ 16650 നാഗർകോവിൽ ജം​ഗ്ഷൻ - മംഗലാപുരം സെൻട്രൽ പരശുറാം എക്സ്പ്രസ്, ബാലരാമപുരം (05:21), തിരുവനന്തപുരം സൗത്ത് (05:34) 

13. ട്രെയിൻ നമ്പർ 20636 കൊല്ലം-ചെന്നൈ എഗ്‌മോർ എക്‌സ്പ്രസ് ,തിരുവനന്തപുരം സൗത്ത് (16:15), ബാലരാമപുരം (16:24), ധനുവച്ചപുരം (1:30). പള്ളിയാടി (16:58)

14.ട്രെയിൻ നമ്പർ 22641 തിരുവനന്തപുരം സെൻട്രൽ - ഷാലിമാർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്,മാരാരിക്കുളം (20:06), തുറവൂർ (20:24) 

15. ട്രെയിൻ നമ്പർ 16629 തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ മലബാർ എക്‌സ്‌പ്രസ്, മയ്യനാട് (19:47)

ENGLISH SUMMARY:

To accommodate devotees attending the Attukal Pongala festival, Indian Railways has introduced special arrangements, including additional train services between Ernakulam Junction and Thiruvananthapuram Central, as well as Thiruvananthapuram Central and Nagercoil Junction. Thirty-one trains will have additional stops, and Vande Bharat Express and Jan Shatabdi Express will halt at Thiruvananthapuram North and Pettah stations.