kk-koch

TOPICS COVERED

ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ.കൊച്ച്(76) അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാരുന്നു അന്ത്യം. എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും ദലിത്പക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച വ്യക്തിയായിരുന്നു കൊച്ച്. കോട്ടയം കല്ലറ മധുരവേല്‍ സ്വദേശിയായ കൊച്ച് കെ.എസ്.ആര്‍.ടി.സിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ‘ദലിതന്‍’ എന്ന പേരിലെഴുതിയ ആത്മകഥ ഏറെ ശ്രദ്ധിക്കപ്പെട്ട കൃതിയാണ്. കേരള സാഹിത്യ അക്കാദമിയുടേതടക്കം നിരവധി പുരസ്കാരങ്ങളും നേടി 

ENGLISH SUMMARY:

writer K.K. Koch passes away