adoor-chairman

TOPICS COVERED

സിപിഎം ഏരിയ കമ്മിറ്റി അംഗമായ അടൂർ നഗരസഭ ചെയർപേഴ്സനു ലഹരി മാഫിയ ബന്ധം ആരോപിച്ച്  ലോക്കൽ കമ്മിറ്റി അംഗമായ  കൗൺസിലർ.  സിപിഎം കൗൺസിലർ റോണി പാണംതുണ്ടിലാണ് പാർട്ടിയുടെ തന്നെ ചെയർപേഴ്സൻ ദിവ്യ മുഹമ്മദിനെതിരെ ആരോപണം ഉന്നയിച്ചത്. നഗരസഭയിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി

 
സിപിഎം നഗരസഭാ അധ്യക്ഷയ്ക്കു നേരെ ലഹരി ആരോപണം: ഭരണപക്ഷത്ത് പോര് | Adoor | CPM
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      സിപിഎം കൗൺസിലർമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ട ശബ്ദ സന്ദേശത്തിലാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. ലഹരിക്കച്ചവട കേന്ദ്രമായ ഒരു കടയ്ക്കെതിരെ നടപടി എടുക്കുന്നില്ല പലവട്ടം ആവശ്യപ്പെട്ടിട്ടും കാര്യമുണ്ടാകില്ലെന്നും റോണി പാണംതുണ്ടിൽ ആരോപിച്ചു. ശുദ്ധ അസംബന്ധം എന്ന് ചെയർപേഴ്സൺ പ്രതികരിച്ചു. ലഹരി കച്ചവടം ഉണ്ടെന്ന് പറയുന്ന കടക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചതാണ്. ആവേശം മൂത്ത് റോണി പലതും വിളിച്ചു പറയുന്നതാണ് എന്നും  ചെയർപേഴ്സൺ ദിവ്യ മുഹമ്മദ് റെജി ആരോപിച്ചു.

      ആരോപണത്തിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ നഗരസഭ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഓഫിസ് പുറത്തുനിന്ന് പൂട്ടി. വരുന്ന ദിവസങ്ങളിൽ സമരം ശക്തമാക്കും എന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.

      ENGLISH SUMMARY:

      Councilor alleges against CPM municipal chairman