File photo
സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. പത്തു ജില്ലകളില്‍കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. താപനില 37 ഡിഗ്രി സെല്‍സ്യസ് വരെ ഉയരാം. ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു. പകല്‍ 11 നും മൂന്നുമണിക്കും ഇടയ്ക്ക് നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണം. പുറം ജോലിചെയ്യുന്നവര്‍ ജോലി സമയം ഇതനുസരിച്ച് ക്രമീകരിക്കണം. വീടിന് പുറത്തു പോകുന്നവര്‍ എപ്പോഴും കുടിവെള്ളം കയ്യില്‍ കരുതണമെന്നും നിര്‍ദേശമുണ്ട്.