idukki-teen-falls-into-well-tragic-death

TOPICS COVERED

ഇടുക്കി അണക്കര കുങ്കിരിപ്പെട്ടിയിൽ 17 കാരൻ കിണറ്റിൽ വീണു മരിച്ചു. അണക്കര ഉദയഗിരി മേട് സ്വദേശി കോട്ടക്കുഴിയിൽ ബിജുവിന്റെ മകൻ വിമലാണ് മരിച്ചത്. മറ്റൊരു വീട്ടിൽ പ്രാർഥനയ്ക്ക് എത്തിയപ്പോൾ ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. മറ്റ് കുട്ടികൾക്കൊപ്പം ഓടിക്കളിക്കുന്നതിനിടെ അബദ്ധത്തിൽ ചുറ്റുമതിൽ ഇല്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. ഉടൻ തന്നെ വിമലിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ENGLISH SUMMARY:

A tragic accident occurred in Idukki’s Anakkara Kunkiripetti, where 17-year-old Vimala, son of Biju from Kottakkuzhi, fell into an open well while playing with friends. The incident took place around 8 PM during a prayer gathering at another house. Though he was immediately rescued and taken to the hospital, his life could not be saved.