ബംഗളൂരുവിൽ വച്ച് മലയാളി യുവാവ് മരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം. തൊടുപുഴ ചിറ്റൂർ സ്വദേശി ലിബിന്‍ ബേബി തലയിൽ മുറിവേറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചത്. മരണത്തിൽ ആസ്വാഭാവികതയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞതായി ലിബിന്‍റെ സഹോദരൻ മനോരമ ന്യൂസിനോട് പറഞ്ഞു. ലിബിന്റെ ആന്തരികാവയവങ്ങൾ എട്ടുപേർക്ക് ദാനം ചെയ്തതായി കുടുംബാംഗങ്ങൾ.
ശനിയാഴ്ച രാത്രിയാണ് ലിബിൻ പരുക്കേറ്റതായി വീട്ടുകാർക്ക് വിവരം കിട്ടിയത്. ഒപ്പം താമസിച്ചിരുന്നവർ പലപ്പോഴും പരസ്പരവിരുദ്ധമായി സംസാരിച്ചിരുന്നുവെന്നും കുടുംബാംഗങ്ങൾ പറയുന്നു. ബംഗളൂരു നിം ഹാൻസ് ആശുപത്രിയിൽ വച്ച് ഇന്നലെ ലിബിന് മസ്തിഷ്കമരണം സ്ഥിരീകരിച്ചു. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ലിബിന്റെ ആന്തരികാവയവങ്ങൾ എട്ടുപേർക്ക് ദാനം ചെയ്തതായി കുടുംബാംഗങ്ങൾ അറിയിച്ചു.