നിറങ്ങളില്‍ ആറാടി, ഹോളി ആഘോഷിച്ച് വടക്കേ ഇന്ത്യ. ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലമായ മഥുരയിലെ ആഘോഷങ്ങളില്‍ പതിനായിരങ്ങളാണ് പങ്കെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ഹോളി ആശംസകള്‍ നേര്‍ന്നു. തീക്കുണ്ഡത്തിന് ചുറ്റും നൃത്തം ചെയ്തും നിറങ്ങള്‍ വാരി വിതറിയും ഛോട്ടി ഹോളി. ആഘോഷിച്ചാണ് വടക്കേ ഇന്ത്യ ഇന്നത്തെ ഹോളി ആഘോഷത്തിലേക്ക് കടക്കുന്നത്.
തെരുവുകളെന്നോ, നഗരമെന്നോ വ്യത്യാസമില്ലാതെ വര്‍ണങ്ങള്‍ വിതറുന്നു. ക്ഷേത്രങ്ങളില്‍ പുലര്‍ച്ചെ മുതല്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിറങ്ങളും മധുരവും നൃത്തവും എല്ലാം ചേര്‍ന്നുള്ള ആഘോഷമായ ഹോളി രാജ്യത്തിന്‍റെ അതിര്‍ത്തികളിലും വിപുലമായി ആഘോഷിക്കുന്നു. പ്രാർത്ഥനയോടെയും ഭാംഗ് കുടിച്ച് ആഘോഷിച്ചും രാജ്യമാകെ ഹോളി ആഘോഷത്തിമിര്‍പ്പില്‍.