കൈക്കൂലിക്കേന്ദ്രമായി റജിസ്ട്രാര്‍ ഓഫീസുകള്‍ മാറുന്നോ? മാള, കല്ലേറ്റുങ്കര സബ് റജിസ്ട്രാര്‍ ഓഫിസില്‍ 4,500 രൂപ ഒളിപ്പിച്ചതായി കണ്ടെത്തി. തൃശൂരിലെ വിജിലന്‍സ് സംഘം ഇന്നലെയാണ് പരിശോധന നടത്തിയത്. കൈക്കൂലി ഒളിപ്പിക്കുന്ന ഇടങ്ങളെക്കുറിച്ച് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് രഹസ്യറിപ്പോര്‍ട്ട് കിട്ടിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു പരിശോധന.
മാള സബ് റജിസ്ട്രാര്‍ ഓഫിസില്‍ കംപ്യൂട്ടറിനുള്ളില്‍ നിന്ന് 150 രൂപ കിട്ടി. ശുചിമുറിക്കു സമീപമുള്ള വേയ്സ്റ്റ് ബക്കറ്റിനുള്ളില്‍ 2,250 രൂപയും കണ്ടെത്തി. കല്ലേറ്റുങ്കരയില്‍ മുറിയുടെ മുകളിലുള്ള വെന്‍റിലേഷനു സമീപത്തായിരുന്നു രണ്ടായിരം രൂപ ഒളിപ്പിച്ചത്. രണ്ടിടത്തേയും പരിശോധന റിപ്പോര്‍ട്ട് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സബ് റജിസ്ട്രാര്‍ ഓഫിസ് തലപ്പത്തേയ്ക്കു സമര്‍പ്പിക്കും.