ലൗ ജിഹാദ് പരാമർശത്തിൽ പി.സി. ജോർജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ് അറിയിച്ചു. ജോർജിന്റെ പ്രസംഗത്തിൽ കേസെടുക്കേണ്ടതായി ഒന്നുമില്ലെന്ന് പൊലീസ് വ്യക്തമാക്കി. കേസെടുക്കാനുള്ള നിയമോപദേശം പൊലീസിന് ലഭിച്ചിട്ടില്ല. പാലായിൽ നടന്ന ലഹരിവിരുദ്ധ സെമിനാറിലായിരുന്നു വിവാദ പരാമർശം.
ലൗ ജിഹാദിലൂടെ കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ നഷ്ടപ്പെട്ടുവെന്ന് പിസി ജോർജ് പറഞ്ഞു. 41 പേരെ മാത്രമാണ് തിരികെ കിട്ടിയതെന്നും ക്രിസ്ത്യാനികൾ 24 വയസിന് മുമ്പ് പെൺകുട്ടികളെ കല്യാണം കഴിപ്പിക്കാൻ തയ്യാറാകണമെന്നും പിസി ജോർജ് പറഞ്ഞു.
ജനുവരി ആറിനാണ് ചാനൽ ചർച്ചയിൽ പി.സി ജോർജ് നടത്തിയ മുസ്ലീം വിരുദ്ധ പരാമർശത്തിനെതിരെ ഈരാറ്റുപേട്ട പൊലീസ് മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തി കേസെടുത്തിരുന്നു. ഈ കേസില്‍ കഴിഞ്ഞമാസം 28-നാണ് പി.സി ജോർജിന് ജാമ്യം ലഭിച്ചത്. കർശന ഉപാധികളോട് കൂടിയായിരുന്നു ജാമ്യം. സമാനമായ പരാമർശങ്ങൾ ഇനി ഉണ്ടാകരുതെന്ന് കോടതി താക്കീത് നൽകിയിരുന്നു. വീണ്ടും കുറ്റകൃത്യം ആവർത്തിക്കുന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുകയാണ്. ഇത് തുടരുന്നതിനാൽ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് ഉയരുന്ന ആവശ്യം.