സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ജുനൈദ് (32) വാഹനാപകടത്തിൽ മരിച്ചു. മലപ്പുറത്താണ് സംഭവം. മലപ്പുറം മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. 

റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞുവെന്നാണ് വിവരം. റോഡരികിൽ രക്തം വാർന്നനിലയില്‍ കിടന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്. തലയുടെ പിൻഭാഗത്ത് ആഴത്തില്‍ മുറിവേറ്റിരുന്നു. ഉടന്‍ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

മഞ്ചേരിയിൽനിന്ന് വഴിക്കടവ് ഭാഗത്തേക്ക് പോകുകയായിരുന്നു ജുനൈദ്. അറിയപ്പെടുന്ന ഇന്‍സ്റ്റഗ്രാം താരവും വ്ളോഗറുമാണ്.

ENGLISH SUMMARY:

Social media influencer Junaid dies in a road accident