പെരുമ്പാവൂർ മേയ്ക്കപ്പാലയിൽ ബൈക്ക് യാത്രികന് നേരെ കാട്ടാനയാക്രമണം. ബൈക്ക് യാത്രികൻ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ബൈക്ക് കാട്ടാനകൂട്ടം തകർത്തു. കൂട്ടത്തിലെ കുട്ടിയാന കിണറ്റിൽ വീണതിനെ തുടർന്ന് കാട്ടാനക്കൂട്ടം സ്ഥലത്ത് നിലയുറപ്പിച്ചു. കിണറ്റിൽ വീണ ആനയെ വനം വകുപ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് കിണറിടിച്ച് പുറത്തുകടത്തി, കാട്ടിലേക്ക് തുരത്തി. വനംവകുപ്പിൻ്റെ വാഹനത്തിന് നേരെയും ആനക്കൂട്ടം പരാക്രമം കാട്ടി.
റോഡിലൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മേയ്ക്കാപ്പാല സ്വദേശി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കുട്ടിയാന കിണറ്റിൽ വീണതിനെത്തുടർന്നാണ് കാട്ടാനക്കൂട്ടം റോഡിൽ നിലയുറപ്പിച്ചത്. കുട്ടിയാനയെ രക്ഷിക്കാനായി വലിയ ശ്രമങ്ങൾ വേണ്ടിവന്നു. കുട്ടിയാനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കാട്ടാനക്കൂട്ടം വനംവകുപ്പ് ജീവനക്കാർക്കുനേരെയും നാട്ടുകാർക്കുനേരെയും തിരിഞ്ഞു. വനംവകുപ്പിന്റെ വാഹനം മറിച്ചിടാനും ശ്രമിച്ചു.