lightning-death

TOPICS COVERED

ആലപ്പുഴ കൊടുപ്പുന്നയിൽ പാടത്ത് ക്രിക്കറ്റുകളിക്കുകയായിരുന്ന യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന് പരുക്കേറ്റു. കൊടുപ്പുന്ന പുതുവല്‍ വീട്ടില്‍ ശ്രീനിവാസന്റെ മകന്‍ അഖില്‍ പി. ശ്രീനിവാസന്‍ ആണ് മരിച്ചത്. 

പുത്തന്‍വരമ്പിനകം പാടത്ത് കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു അഖിൽ. കളിക്കുന്നതിനിടെ കോള്‍ വന്നപ്പോൾ ഫോണെടുത്ത് സംസാരിക്കുന്നതിനിടെ  മിന്നലേൽക്കുകയായിരുന്നു. ഫോണ്‍ പൊട്ടിത്തെറിച്ച് ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും പൊള്ളലേറ്റു.

എടത്വയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിൽസയ്ക്കു ശേഷം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ശരണ്‍ എന്ന യുവാവിനാണ് പരുക്കേറ്റത്. ഇയാളുടെ പരുക്ക് സാരമുള്ളതല്ല.

ENGLISH SUMMARY:

A tragic incident occurred in Koduppunna, Alappuzha, where a young man named Akhil P. Sreenivasan was struck by lightning while playing cricket in a field, leading to his death. Akhil was the son of Sreenivasan from Koduppunna Puthuvallil house. Another individual playing with him sustained injuries during the incident. This unfortunate event underscores the dangers of outdoor activities during adverse weather conditions.