ആശമാരുടെ ഒരു ആവശ്യത്തിന് മുന്നില്‍ വഴങ്ങി സര്‍ക്കാര്‍. സമരം 36ാം ദിവസത്തില്‍ എത്തി നില്‍ക്കെയാണ് ഓണറേറിയം മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. ഓണറേറിയത്തിന് ഉണ്ടായിരുന്ന പത്ത് മാനദണ്ഡങ്ങളാണ് പിന്‍വലിച്ചത്. ഇത് പിന്‍വലിക്കണമെന്നതായിരുന്നു ആശ പ്രവര്‍ത്തകരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്.
അതിനിടെയും സർക്കാറിന്റെ അവഗണനയേയും ചുട്ടുപൊള്ളുന്ന ചൂടിനെയും തോൽപ്പിച്ച് കരുത്തുകാട്ടി ആശമാരുെട സെക്രട്ടേറിയറ്റ് ഉപരോധം തുടരുകയാണ്. സെക്രട്ടേറിയറ്റിലെ സമരഗേറ്റും മുന്നിലെ റോഡും പ്രവർത്തകർ മൂന്ന് മണിക്കൂറിലേറെയായി ഉപരോധിക്കുകയാണ്. .
സമരം പൊളിക്കാൻ സർക്കാർ പ്രഖ്യാപിച്ച പരിശീലന പരിപാടി അവഗണിച്ച് ആയിരത്തിലധികം പ്രവർത്തകർ സമരത്തിൽ പങ്കെടുക്കുന്നു. 830 പൊലീസിനെ വിന്യസിച്ചാണ് സർക്കാർ സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം തടസപ്പെടാതെ നോക്കിയത്. എന്നാൽ മറ്റ് ഗേറ്റുകളിൽ ശ്രദ്ധിക്കാതെ ആശാ പ്രവർത്തകർ സമര ഗേറ്റ് മാത്രം ഉപരോധിക്കുകയായിരുന്നു. വൈകിട്ടായാലും ഉപരോധം അവസാനിപ്പിക്കില്ലന്ന ഉറച്ച തീരുമാനത്തിലാണ് സ്ത്രീകൾ