മനോരമ ന്യൂസിന്‍റെ ജനകീയ കാൻസർ പ്രതിരോധ ക്യാംപെയിൻ കേരള കാൻ നിയമസഭയിൽ. കേരള കാൻ പോലുള്ള ക്യാംപെയിനുകൾ സർക്കാർ തലത്തിൽ വേണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.എല്ലാവരെയും ഒന്നിപ്പിച്ച് കാൻസറിനെതിരെ ജനകീയ മുന്നേറ്റമാണ് ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ് മറുപടി നൽകി.
കാൻസർ പ്രതിരോധം, ചികിൽസ , കാൻസർ ഗ്രിഡ് തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിക്കവെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ മനോരമ ന്യൂസിൻ്റെ കേരള കാൻ ക്യാംപെയിനെ ക്കുറിച്ച് പരാമർശിച്ചത്
തിരിച്ചറിയാൻ വൈകുന്നുവെന്നും 65- 70% പേരിൽ ക്യാൻസർ കണ്ടെത്തുന്നത് മൂന്നാമത്തെയോ നാലാമത്തെയോ സ്റ്റേജിലാണെന്നും മന്ത്രി വീണാ ജോർജ്. കാൻസർ ചികിൽസ വികേന്ദ്രീകരിക്കും,കീമോ തെറപ്പി, റേഡിയേഷൻ തുടങ്ങിയവ ജില്ലാ ആശുപത്രികളിലേക്കും ഏർപ്പെടുത്തി. ക്യാൻസർ ഗ്രിഡ് സ്വകാര്യ ആശുപത്രികളെക്കൂടി ഉൾപ്പെടുത്തി വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു.