ആശ വര്‍ക്കര്‍മാരുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം. സെക്രട്ടേറിയറ്റിന് മുന്നില്‍ 38 ദിവസം പിന്നിട്ട സമരം തുടരും. നാളെ മുതല്‍ ആശാ വര്‍ക്കര്‍മാര്‍ നിരാഹാരസമരം പ്രഖ്യാപിച്ചു. ചര്‍ച്ചയ്ക്ക് വിളിച്ചുവെന്ന് വരുത്തിത്തീര്‍ത്തെന്ന് ആശ വര്‍ക്കര്‍ പറഞ്ഞു. സമരം നിര്‍ത്തി പോകാന്‍ ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. ഒരു ആവശ്യവും പരിഗണിച്ചില്ല. ചര്‍ച്ച ചെയ്യാന്‍ പോലും മന്ത്രി തയ്യാറായില്ല. സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി ആശമാര്‍ മനസിലാക്കണമെന്നായിരുന്നു ആവശ്യം. നിരാഹാരസമരത്തിന് മുന്‍പ് ചര്‍ച്ചയ്ക്ക് വിളിച്ചുവെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു ലക്ഷ്യമെന്നും ആശ വര്‍ക്കര്‍മാര്‍ വിശദീകരിച്ചു.