രണ്ടുലക്ഷം രൂപ വായ്‌പയുടെ പേരിൽ വയോധികയും കുട്ടികളുമടങ്ങുന്ന നിർധന കുടുംബത്തിന്‍റെ വീട് ജപ്തി ചെയ്ത് കേരള ബാങ്ക്. കാസർകോട് പരപ്പച്ചാലിലെ ജാനകിയുടെ വീടാണ് ഇന്നലെ ജപ്തി ചെയ്തത്. കർഷകത്തൊഴിലാളിയായ മകൻ വിജേഷ് അമ്മയുമായി ഇന്നലെ ആശുപത്രിയിലേക്ക് പോയ സമയത്താണ് ബാങ്കിന്‍റെ നടപടി. തിരിച്ചുവന്നപ്പോള്‍ ഭാര്യയേയും കുഞ്ഞുങ്ങളെയും പുറത്താക്കി സാധനങ്ങളെല്ലാം പുറത്തു വലിച്ചിട്ട് വീട് പൂട്ടി കേരള ബാങ്കിന്റെ ജപ്തി നോട്ടിസ് പതിച്ചതായി കാണുകയായിരുന്നു. അതേസമയം, കോടതി ഉത്തരവ് പ്രകാരമാണ് നടപടിയെന്ന് കേരള ബാങ്കിന്റെ വിശദീകരണം.