asha-strike

TOPICS COVERED

ലോക സന്തോഷ ദിനത്തിൽ ആശാവർക്കർമാർ നിരാഹാരം തുടങ്ങി.  പട്ടിണിയോട് പടവെട്ടിയ കരുത്തുമായാണ് ആശാവ‍ര്‍ക്കര്‍മാരും അമ്മമാരുമായ ബിന്ദുവും ഷീജയും തങ്കമണിയും നിരാഹാരം തുടങ്ങിയത്. സമരത്തിന് പിന്തുണയുമായി വിവിധ കക്ഷി നേതാക്കൾ സമരപ്പന്തലിൽ തടിച്ചുകൂടി.

ലോകo സന്തോഷദിനം ആഘോഷിക്കുമ്പോൾ നിരാഹാരമിരിക്കുന്നത്തിലും സന്തോഷം കണ്ടെത്തുകയാണ് സമരപോരാളിയായ എം.എ. ബിന്ദു. കുംഭമാസച്ചൂടിലും വേനല്‍ മഴയിലും തളരാത്ത ആശാ സമരവീര്യം 39-ാം ദിവസമാണ് സഹനസമരത്തിന്‍റെ  ഗാന്ധി മാർഗമായ നിരാഹാരത്തിലേക്ക് കടക്കുന്നത്. ബിന്ദുവിനൊപ്പം നിരാഹാരം അനുഷ്ഠിക്കുന്നത് സമരക്കാരുടെ ഭാഷയിൽ പറഞ്ഞാൽ ഒറിജിനൽ ആശാവർക്കർമാരായ ആർ. ഷീജയും കെ.പി. തങ്കമണിയുമാണ്.

സർക്കാർ നടത്തിയ അനുരഞ്ജന ചർച്ചകൾ പ്രഹസനമായിരുന്നുവെന്നും മന്ത്രിയുടെ ഡൽഹി കണ്ണിൽപ്പൊടി ഇടാനാണെന്നുമാണ് ആശാവർക്കർമാരുടെ വിമർശനം. സമരം നിരാഹാരത്തിന് വഴിയറിയോടെ പിന്തുണയും എറി.

ENGLISH SUMMARY:

On World Happiness Day, Asha workers, along with mothers Bindu, Sheeja, and Thankamani, began an indefinite hunger strike, protesting for their rights. Several political leaders joined the protest in support.