പിടിവാശി കൊണ്ടല്ല, ജീവിതത്തിന്‍റെ നിവർത്തികേടുകൊണ്ടാണ് സമരം ചെയ്യുന്നതെന്ന് ആശമാർ. മന്ത്രിയുടെ നിയമസഭയിലെ പ്രസ്താവനയ്ക്കാണ് ആശമാരുടെ മറുപടി. സെക്രട്ടറിയേറ്റ് നടയിലെ നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു.
മീന ചൂടിലും ഉരുകാത്ത പോരാട്ടവീര്യവുമായാണ് ആശമാർ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നത്. സഹനസമരം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ മന്ത്രിയുടെ അധികാര കരുത്തിന് ജീവിതത്തിന്‍റെ നിവർത്തികേട് പറഞ്ഞാണ് ആശമാർ മറുപടി നൽകുന്നത്. പാവങ്ങളോട് അല്ല അധികാരം കാണിക്കേണ്ടതെന്ന ഓർമ്മപ്പെടുത്തലും.